Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂരിൽ ശ്രീനാരായണ ദർശനോത്സവം

19 May 2024 08:50 IST

Anvar Kaitharam

Share News :

പറവൂരിൽ ശ്രീനാരായണ ദർശനോത്സവം


പറവൂർ: പറവൂർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദർശനോത്സവം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി രാജീവ് മുഖ്യ പ്രഭാഷണം നടത്തി.

മൂത്തകുന്നം സുഗതൻ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയോടെ ദർശനോത്സവത്തിൻ്റെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ ധർമം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ പി എം എ സലാം മുസ്‌ലിയാർ മന്നാർ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ടി വി നിഥിൻ, യോഗം ഡയറക്ടർമാരായ പി എസ് ജയരാജ്, എം പി ബിനു, യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ എസ് ഷീബ, യൂണിയൻ കൗൺസിലർമാരായ ഡി പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി എൻ നാഗേഷ്, കെ ബി സുഭാഷ്, ടി പി രാജേഷ്, വൈദിക സംഘം പ്രസിഡൻ്റ് വിപിൻരാജ് ശാന്തി, യൂത്ത് മൂവ്മെൻ്റ് ചെയർമാൻ അഖിൽ ബിനു, എപ്ലോയീസ് ഫോറം പ്രസിഡന്റ് എം ആർ സുദർശനൻ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിലെ പ്രമുഖരായ സി എം ശ്രീജിത്ത്, കെ പി വിശ്വനാഥൻ, മൂത്തകുന്നം സുഗതൻ തന്ത്രി, പ്രമോദ് മാല്യങ്കര, ടി സി പ്രേംകുമാർ, അശ്വനിദേവ് തന്ത്രി, രമേഷ് ദേവപ്പൻ എന്നിവരെ ആദരിച്ചു. ഫാ.ഡേവിസ് ചിറമ്മേലിന്റെ പ്രഭാഷണവും യൂണിയൻ അംഗങ്ങളുടെ

കലാപരിപാടികളും നടന്നു.

ഞായറാഴ്ച വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥി ആയിരിക്കും.

Follow us on :

Tags:

More in Related News