Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടോൾ -പാലാംകടവ് റോഡിൽ പൂച്ചെടികൾ നട്ട് മനോഹരമാക്കി ശാന്തിനികേതൻ എൽ പി സ്ക്കൂൾ.

10 Oct 2024 20:33 IST

- santhosh sharma.v

Share News :

മറവൻതുരുത്ത്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി പൊതുനിരത്തുകൾ സൗന്ദര്യവൽക്കരിക്കുകയെന്ന സർക്കാർ നിർദേശത്തിൻ്റെ ഭാഗമായി പാലാംകടവ് മുണ്ടാർ ഭാഗം (ടോൾ-പാലാംകടവ് റോഡ് )

പൂച്ചെടികൾ നട്ട് മനോഹരമാക്കി.

ശാന്തിനികേതൻ എൽ പി സ്ക്കൂളിലെ കുട്ടികളും പിടിഎ യും ചേർന്നാണ് റോഡിൻ്റെ വശങ്ങളിൽ പൂച്ചെടികൾ നട്ട് മനോഹരമാക്കിയത്. ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ ടി.കെ സാബു അദ്ധ്യക്ഷനായി. എച്ച്.എം വിദ്യാ എൻ. ശർമ്മ

വാർഡ് മെമ്പർ ഗീതാ ദിനേശൻ, സ്കൂൾ സെക്രട്ടി എം. ജിനു ,പി ടി എ പ്രസിഡൻ്റ്

അജിമോൻ, ടി.ഡി രാജൻ, ടി.കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.. അധ്യാപകർ, പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News