Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 16:58 IST
Share News :
കൊണ്ടോട്ടി : ഈ വർഷം കൊണ്ടോട്ടി ഇ. എം. ഇ. എ സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 496 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. ഇത് അഞ്ചാം തവണയാണ് നൂറു ശതമാനം വിജയത്തോടെ സ്കൂൾ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കുന്നത്.
83 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 'വിജയഭേരി' ഉൾപ്പെടെ അദ്ധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,പി. ടി. എ ,മാനേജ്‌മെന്റ്, ഉൾപ്പെടെയുള്ളവരുടെയും ക്രിയാത്മകമായ ഇടപെടൽ കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കാനായതെന്ന് സ്കൂൾ അധികൃതർ പറയുന്നു.
സ്കൂളിൽ വെച്ചു നടത്തിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങ് കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ വി കെ അബ്ദുൽ ഖാലിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പിടി ഇസ്മായിൽ അധ്യക്ഷനായി,സ്കൂൾ വിജയഭേരി കോ ഓർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി,
ബഷീർ മേച്ചേരി, ഷമീർ പി എ, ജഹ്‌ഫർ സാദിഖ്,അബ്ദുൽ ഖാദർ. ടി,എം.കെ.എം.റിക്കാസ്,ബേബി ബറത്,
റിസ്‌വാൻ, അബ്ദുൽ റഫീഖ് പി എം, ,തസ്നി.പി,സഫീർ .ഇ.ടി.,
കെ .എം ഇസ്മായിൽ ,റാഷിദ് പഴേരി,വസീം അഹ്‌സൻ
ഹിഷാം, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. ഇ. എം.ഇ. എ ജനറൽ സെക്രട്ടറി പി. കെ.ബഷീർ എം എൽ. എ ,മാനേജർ ബാലത്തിൽ ബാപ്പു,ടി. വി.ഇബ്രാഹിം .എം.എൽ.എ എന്നിവരും വിജയികൾക്ക് അനുമോദനം അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.