Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുരുത്തുമ്മ_ചെമ്പ് അങ്ങാടി കടത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തം.

27 May 2024 18:25 IST

santhosh sharma.v

Share News :

വൈക്കം: . ചെമ്പ് പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളായി തിരിക്കുന്ന മൂവാറ്റുപുഴയാറിൻ്റെ കൈവഴി ഒഴുകുന്ന തുരുത്തുമ്മ ചെമ്പ് അങ്ങാടി കടത്തുകടവിൽ ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തം.

തുരുത്തുമ്മയിൽ നിന്ന് ചെമ്പിലേക്ക് രാവിലെ മുതൽ മിൽമയിലേക്ക് പാലുമായി പോകുന്നവർ, വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ, വിദ്യാർത്ഥികൾ, ചെമ്പ് മേഖലയിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നവർ തുടങ്ങി ആയിരക്കണക്കിന് പേരാണ് ജങ്കാർസർവീസിനെ ആശ്രയിക്കുന്നത്. ശക്തമായ കാറ്റും മഴയും ഉള്ള സമയം ആയതിനാൽ വള്ളത്തിലുള്ള യാത്ര ഏറെ അപകടരമാണ്. മുൻപ് ഉണ്ടായിരുന്ന കരാറുകാർ പഞ്ചായത്തുമായി ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിയുടെ കാലാവധി പൂർത്തിയാക്കി ജങ്കാർ സർവീസ് അവസാനിപ്പിച്ചു. തുടർന്ന് താൽക്കാലിക ധാരണയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയതി മുതൽ ജങ്കാർസർവീസ് നടത്തുന്നുണ്ട്. പ്രതീക്ഷിക്കാത്ത ദിവസങ്ങളിൽ ജങ്കാർ സർവീസ് നിലയ്ക്കുന്നത് തുരുത്തുമ്മ നിവാസികളുടെ ജോലിയെയും ദൈനംദിന ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്.

നിലവിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജെ.സണ്ണി, റെജിമേച്ചേരി, എസ്.ശ്യാംകുമാർ, കെ.കെ.കൃഷ്ണകുമാർ, ലയചന്ദ്രൻ, രമണിമോഹൻദാസ്, എം.വി.തോമസ്, ഇ.എൻ.ശശികുമാർ, എം.കെ.രവി, പി.ഡി.സോമൻ, സി.യു.എബ്രഹാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾഅറിയിച്ചു.




Follow us on :

More in Related News