Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത്തനോളി നഗറിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

04 Oct 2024 19:23 IST

- ENLIGHT REPORTER KODAKARA

Share News :

ഇത്തനോളി നഗറിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

വെള്ളിക്കുളങ്ങര: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര ഇത്തനോളി നഗറിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു . കോണ്‍ഗ്രസില്‍ ചേര്‍ന്ന കറുപ്പം വീട്ടില്‍ സുധീര്‍, വിമുക്തഭട സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുപ്പാപ്പിള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു എ.ബി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷൈനി ബാബു, സജീവ് കുമാര്‍ പൈങ്കയില്‍ , സൂന പ്രമോദ്, ആന്റു ചെമ്മി ഞ്ചേരി , ദില്‍സ സെയ്തു ബീഗം,പി.എം.ജോണി, കെ.എന്‍.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News