Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുതലും കൈത്താങ്ങും ; തിരൂരങ്ങാടി താലൂക്ക് പരാതി പരിഹാര അദാലത്ത് ചൊവ്വാഴ്ച്ച (14.01.2025 )

12 Jan 2025 19:20 IST

Jithu Vijay

Share News :

തിരൂരങ്ങാടി : എംടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 14.01.2025-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ്, ബഹു. കായിക, ഹജ്ജ്, വഖഫ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. ബഹുമാനപ്പെട്ട എം.എൽ.എ-മാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്.


ഇത് വരെ 368 പരാതികളാണ് ഓൺലൈൻ മുഖേന ലഭിച്ചിട്ടുള്ളത്. പരാതിക്കാർ ക്ക് മന്ത്രിമാരെ നേരിൽ കാണുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം പുതിയ പരാതികളും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് പുറമെ വിവിധ ഡിപ്പാർട്ട്മെന്റുകൾക്കായി 20 ഓളം കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യസഹായം നൽ കുന്നതിനുള്ള കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. അദാലത്തിൽ പങ്കെടുക്കുന്നതിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് തഹസിൽദാർ അറിയിച്ചു. 


Follow us on :

More in Related News