Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി

09 Jul 2025 15:51 IST

R mohandas

Share News :

കൊല്ലം:ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി അടച്ചു പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം. ജില്ലയിലെ ആയൂർവേദ ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെൻ്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ഗോഡൌണാണെന്നും ഇത് അവശ്യ സർവീസിൽ പെടുന്നതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരൻ പറഞ്ഞങ്കിലും സമരക്കാർ വഴങ്ങിയില്ല. ഭീഷണി മുഴക്കിയ സമരാനുകൂലികൾ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.


കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി


ദേശീയ പണിമുടക്കിനോട് സഹകരിക്കാതിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലത്തേക്ക് എത്തിയ ബസിലെ കണ്ടക്ടറും സമരാനുകൂലികളും തമ്മിലാണ് തർക്കമുണ്ടായത്. പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരാനുകൂലികൾ കണ്ടക്ടർ ശ്രീകാന്തിനെ മർദ്ദിച്ചെന്നാണ് പരാതി.

കൊല്ലത്തെ ചിന്നക്കായി ലുള്ള പ്രധാന പോസ്റ്റ് ഓഫീസ് തുറന്നങ്കിലും സമരക്കാർ അടപ്പിച്ചു. തമിഴ് നാട്ടിൽ നിന്നും കൊല്ലം ചാമക്കടയിലേ ലേക്ക്സാധനങ്ങളുമായെത്തിയ ലോറികൾ തടഞ്ഞിട്ടതു് വാക്കേറ്റത്തിന് കാരണമായി. ജില്ലയിൽ പല സ്ഥലങ്ങളിലും തുറന്ന കടകൾ സമരക്കാർ അടപ്പിച്ചു. ഇതോടെ ജനജീവിതം ദുസഹമായി

Follow us on :

More in Related News