Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 16:27 IST
Share News :
വൈക്കം: ഞീഴൂർ,കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യസഹായകൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ‘മന്ന' ഭക്ഷ്യധാന്യ വിതരണ പദ്ധതി ആരംഭിച്ചു. ട്രസ്റ്റിന്റെ കാട്ടാമ്പാക്കിലെ അമ്മ വീട് അഗതിമന്ദിരത്തിന് സമീപം നടന്ന യോഗത്തിൽ 100 ഇൽ പരം വ്യക്തികൾക്ക് ഭക്ഷ്യ ധാന്യം നൽകി പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് അനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രോഗികൾക്കുള്ള സഹായം ഞീഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പി ദേവദാസ് നിർവ്വഹിച്ചു.
കുമാരൻ വൈദ്യൻ, പ്ലാന്തോട്ടത്തിൽ
വൈദ്യ ശ്രേഷ്ടൻ, ആണ്ടൂർ ബിലാൽ സുരേഷ്
കലാ പ്രതിഭ, മിനി ബേബി ജീവന്റെ കാവൽ മാലാഖ എന്നീ വീശിഷ്ഠ വ്യക്തികളെ ചടങ്ങിൽ
ആദരിച്ചു. സിസ്റ്റർ ബെന്നറ്റ് ജീവകാരുണ്യ സന്ദേശം നൽകി. പി.സി രാജേഷ്, സി. കെ മോഹനൻ, ബാബു ആൻ്റണി, കെ.കെ സുരേന്ദ്രൻ, തോമസ് അഞ്ചമ്പിൽ , ചാക്കോച്ചൻ കുര്യന്തടം, ജയിംസ് കാവാട്ടു പറമ്പിൽ,
ട്രസ്റ്റ് സെക്രട്ടറി സിന്ധു വി. കെ, യൂത്ത് കോർഡിനേറ്റർ ജോവിൻ ചാലിൽ എന്നിവർ പ്രസംഗിച്ചു. ജയൻ പുഞ്ചമുള്ളിൽ, പ്രേംകുമാർ പാലേക്കുന്നേൽ , ജിജോ ജോർജ്, സിറിയക് ജോസഫ്, ജീവൻ ജോൺ,ക്ലാരമ്മ ബാബു, ത്രേസ്യാമ്മ ദേവസ്യ എന്നിവർ ചടങ്ങുക്കൾക്ക് നേതൃത്വം നൽകി. 100 നിർദ്ധനരോഗികളുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും ആദ്യ ഞാറാഴ്ച ഭക്ഷ്യധാന്യം നൽകുന്നതാണ് മന്ന പദ്ധതി.
Follow us on :
Tags:
More in Related News
Please select your location.