Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അര നൂറ്റാണ്ടിനുശേഷം സഹപാഠികൾ സ്കൂൾ മുറ്റത്ത്‌

26 Jun 2024 17:03 IST

- Koya kunnamangalam

Share News :

കുന്ദമംഗലം: അമ്പത് വർഷത്തിന് ശേഷം അവർ വീണ്ടും കലാലയ മുറ്റത്ത് ഒത്ത് ചേർന്നു. കുന്ദമംഗലം ഹൈസ്കൂളിലെ 1973- '74 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗമിച്ചത്.കുട്ടിക്കാലത്തെ വിശേഷങ്ങളും സൗഹൃദങ്ങളും ആവോളം പങ്ക് വെച്ച് കളി ചിരികളും തമാശകളും നിറഞ്ഞ സംഗമം അന്നത്തെ അധ്യാപകൻ എൻ.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ ചെയർമാൻ കെ.പി.ബാലചന്ദ്രൻഅധ്യക്ഷതവഹിച്ചു.ബാലകൃഷ്ണൻ മാസ്റ്ററെ കെ.പി.സജീന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. എം.ടി.രാജൻ നായർ, എം.പുഷ്പലത എന്നിവർ ആശംസകൾ നേർന്നു. സംഗമ സ്മരണിക , കൃഷ്ണമൂർത്തി എന്ന ബാബു രാജൻ നായരിൽ നിന്ന് നിന്ന് ഏറ്റ് വാങ്ങി ബാലകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തു. വിട പറഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കും പ്രണാമം അർപ്പിച്ചു.ടി.കെ.ബാലചന്ദ്രൻ ,ശശികല, പി.വി.ശൈലജ, സി.വിജയൻ, കെ.ശ്രീധരൻ എന്നിവർ ഗാനം ആലപിച്ചു.കൺവീനർ കെ.പി.രത്നസിംഗ് സ്വാഗതവും സോമസുന്ദരൻ നന്ദിയും പറഞ്ഞു. ഇത് നാലാം തവണയാന്ന് ഈ ബാച്ചിലെ വിദ്യാർത്ഥികൾ ഒത്ത് കൂടിയത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് 150 ഓളം പേർ പങ്കെടുത്ത സംഗമം പിരിഞ്ഞത്.

Follow us on :

More in Related News