Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂരിൽ ശ്രീനാരായണ ദർശനോത്സവം

15 May 2024 12:14 IST

Anvar Kaitharam

Share News :

പറവൂരിൽ ശ്രീനാരായണ ദർശനോത്സവം


പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രീനാരായണ ദർശനോത്സവം 18, 19 തീയതികളിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൂണിയൻ ഓഫീസിന് സമീപം തയ്യാറാക്കിയ കുമാരനാശാൻ നഗറിലാണ് പരിപാടി നടക്കുന്നത്. 

18ന് രാവിലെ ഏഴരക്ക് മൂത്തകുന്നം സുഗതൻ തന്ത്രി വേദിയിലെ പ്രത്യേക മണ്ഡപത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തും. 10 ന് പി എം എ സലാം മുസ്‌ല്യാരുടെ പ്രഭാഷണം. 11ന് എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. എസ്.എൻ. ട്ര സ്റ്റ് ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. യൂണിയൻ പ്രസിഡന്റ് സി. എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മന്ത്രി പി. രാജീവ് ദർശനോത്സവസന്ദേശം നൽകും. ആമുഖ പ്രസംഗം യോഗം ഡയറക്ടർ പി. എസ്. ജയരാജും, ഗുരുദേ വസന്ദേശം യോഗം ഡയറക്ടർ എം.പി. ബിനുവും നിർവ്വഹിക്കും.

19ന് രാവിലെ 10ന് മുൻകാല യൂണി യൻ നേതാക്കളുടെ അനുസ്മരണസമ്മേളനം യോഗം പ്രസിഡൻ്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. വെെകിട്ട് മൂന്നിന് സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് അഡ്വ വി ഡി സതീശൻ ഗുരുദേവസന്ദേശം നൽകും. പ്രമുഖ വ്യക്തികളെ ആദരിക്കൽ പറവൂർ നഗരസഭ ചെയർപേഴ്സ‌ൺ ബീന ശശിധരനും ദർശനനോത്സവ അവലോകനം കൺവീനർ എം.കെ.ആഷിക്കും നടത്തും.

തുടർന്ന് കലാപരിപാടികളും വൈകിട്ട് ആറിന് സമർപ്പണവും നടക്കും.

പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി |ഷൈജു മനയ്ക്കപ്പടി, പി.എസ്. ജയരാജ്, എം.പി. ബിനു, കെ.ബി സുഭാഷ്, ഡി ബാബു തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News