Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2024 14:02 IST
Share News :
മുണ്ടക്കയം:വേനൽ കനത്തതോടെ പുഴ പൂർണമായി വറ്റി വരണ്ടു. കൊടും വേനലിലും ജലസമൃദ്ധമായിരുന്ന മണിമലയാറിന്റെ പ്രധാന കയങ്ങളിലെല്ലാം പ്രളയത്തിൽ കല്ലും ചെളിയും വന്നു മൂടിയതോടെ കയങ്ങൾ പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് മണൽ കൂനയും വലിയ പാറക്കെട്ടുകളും മാത്രമാണ് മണിമലയാറിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുണ്ടക്കയം രണ്ടാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മണിമലയാറ്റിൽ താൽക്കാലിക ഓലികൾ നിർമ്മിച്ചു. ജലക്ഷാമം പരിഹരിക്കുന്നത്. പഞ്ചായത്ത് അംഗം സി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ താൽക്കാലിക ഓലികൾ നിർമ്മിക്കുന്നത്. പുല്ലകയാറിലെ കലാദേവി, കല്ലേപ്പാലം ഭാഗത്ത് 12 താൽക്കാലിക ഓലികളാണ് ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നത്. വേനൽ ശക്തി പ്രാപിച്ച സമയത്ത് തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഈ ഭാഗത്ത് താൽക്കാലിക തടയണ നിർമ്മിച്ചിരുന്നു. നാളുകളോളം ആളുകൾക്ക് കുളിക്കുന്നതിനും മറ്റ് വീട്ട് ആവശ്യങ്ങൾക്കും ഇവിടെ നിന്നും ജലം ലഭിച്ചിരുന്നു. എന്നാൽ ഇതും പൂർണമായും വറ്റിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശവാസികൾക്ക് അത്യാവശ്യ ജലം ലഭ്യമാക്കുവാൻ താൽക്കാലിക ഓലികൾ നിർമ്മിച്ചിരിക്കുന്നത്.
കൂട്ടിക്കലിൽ സ്വകാര്യ വ്യക്തികളും നാട്ടുകാർക്ക് ഓലി നിർമ്മിച്ചു നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.