Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ വന്ദനാദാസ് കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു

05 May 2024 20:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഡോ വന്ദനാദാസ് കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ എട്ടിന് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.പ്രതിക്കെതിരേയുള്ള കുറ്റപത്രത്തിൽ ശനിയാഴ്ച വാദം കേൾക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ഉത്തരവായിരുന്നു.സുപ്രീംകോടതിയി ൽ ജാമ്യഹർജി ഫയൽ ചെയ്തിട്ടുള്ളതിനാൽ കുറ്റപത്രത്തിന് മേലുള്ള വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ഹർജിയെ ശക്തമായി എതിർക്കുകയും വാദത്തിന് പ്രോസിക്യൂഷൻ തയ്യാറാണെന്ന്അറിയിക്കുകയും ചെയ്തു.സാക്ഷിവിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹർജികളെന്നും കോടതിയിൽ അറിയിച്ചു. തുടർന്നാണ് പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. വന്ദനാദാസിന്റെ മാതാപിതാക്കളും ശനിയാഴ്ച കോടതിയിൽ എത്തിയിരുന്നു. സംഭവം നടന്ന 2023 മേയ് 10-നുതന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ്.




Follow us on :

More in Related News