Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമപ്രവർത്തകനെതിരെയുള്ള സോഷ്യൽ മീഡിയ ആക്ഷേപം നഗരസഭ കൗൺസിൽ നടപടിയെടുക്കണം അം ആദ്മി

11 Jul 2024 12:54 IST

Jithu Vijay

Share News :



തിരൂരങ്ങാടി : തിരുരങ്ങാടിയിലെ പ്രാദേശിക വാർത്തകളിൽ മുന്നിട്ടു നിൽക്കുകയും സത്യസന്ധമായി വാർത്ത പ്രസിദ്ധീകരിക്കുകയും ജനമധ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് ചില ഭരണകർത്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. ഈയിടെ തിരൂരങ്ങാടി നഗരസഭയിലെ മാലിന്യ നിർമ്മാജനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പത്രധർമ്മത്തിന്റെ കറ പുരളാത്ത വാർത്തകളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് മാലിന്യ പ്രശ്നം പൊതുജനങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൈറലായി ദിവസങ്ങളോളം പ്രചരിച്ചിരുന്നു ആയിടക്കാണ് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകന്റെ ഇടപെടൽ മൂലം ജോയിൻ ഡയറക്ടറുടെ ഓഫീസിലെ എൻഫോയിസ്മെന്റ് വിഭാഗം വെഞ്ചാലിയിൽ മാലിന്യം കൂട്ടിയിട്ടതുമായി നഗരസഭയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മാലിന്യ പ്രശ്നം ചർച്ച ചെയ്യുവാനായി രണ്ട് കൗൺസിൽ കൂടുകയും കൗൺസിലിൽ മാലിന്യങ്ങളുടെ ചുമതലയുള്ള അംഗത്തിനെതിരെ വിമർശനങ്ങൾ ഉയരുകയും അംഗങ്ങൾ തമ്മിൽ നടന്ന ബഹളവും കൃത്യമായി മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിച്ച ലേഖകന് നേരെ സമൂഹമാധ്യമങ്ങളിലുടെയുള്ള മാലിന്യങ്ങളുടെ ചുമതലയുള്ള നഗരസഭ അംഗത്തിന്റെ ഭിഷണി 

തിരുരങ്ങാടിയെ ഗുജറാത്തോ ഉത്തർപ്രദേശോ ആക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്നും തിരൂരങ്ങാടി മണ്ഡലം അം ആദ്മി ഭാരവാഹികളായ പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട്, എം സി അറഫാത്ത് പാറപ്പുറം, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.


തിരുരങ്ങാടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ മാലിന്യപ്രശ്നം നിലനിൽക്കുന്നുണ്ട് അനീതിചുണ്ടി കാണിച്ചവർക്ക്‌ നേരെ ഭിഷണിഉയർത്തുന്ന നഗരസഭ ആരോഗ്യ വകുപ്പ് ചുമതലയുള്ള അംഗത്തിന്റ പ്രവർത്തിയിൽ ഭരണ പ്രതിപക്ഷത്തിന്റെ മൗനം അപകടമാണെന്നും ഇതിനെതിരെ നഗരസഭ ചെയർമാൻ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Follow us on :

Tags:

More in Related News