Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 08:11 IST
Share News :
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
പത്തനാപുരം സ്വദേശിനിയായ ഒരു വിദ്യാർത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയും പൊലീസ് ഇവരുടെ വീടുകളിൽ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണത്തിന് മുമ്പ് അമ്മുവിന്റെ പിതാവ് പ്രിൻസിപ്പാളിന് നൽകിയ പരാതിയാണ് കേസിൽ നിർണായകമായത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി.അമ്മുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയ സംഭവത്തിലുൾപ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
Follow us on :
Tags:
More in Related News
Please select your location.