Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 20:09 IST
Share News :
കോഴിക്കോട് : ലോക പുകയിലരഹിത ദിനമായ മെയ് 31 ന് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് സബ് കലക്ടർ ഹർഷിൽ ആർ മീണ നിർവഹിച്ചു. കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ജില്ലാ ആരോഗ്യ വകുപ്പ് സർവലൈൻസ് ഓഫീസർ ഡോ. മോഹന്‍ദാസ് ടി അധ്യക്ഷത വഹിച്ചു.
പുകയില കമ്പനികളുടെ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. സമൂഹത്തിൽ പുകയിലക്കെതിരെ ബോധവൽക്കരണം നൽകുന്നതിനും കുട്ടികളെ പുകയില കമ്പനികളുടെ സ്വാധീനത്തിൽ നിന്നും രക്ഷിക്കുന്നതിനും വേണ്ടിയാണ് ലോക പുകയിലരഹിതദിനം ഈ വർഷം ഊന്നൽ നൽകുന്നത്.
മലാപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി പുകയില വിരുദ്ധ സന്ദേശം നൽകി. ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇതിൻ്റെ തുടർച്ചയായി ജില്ലയിലുടനീളം പുകയില വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും കോട്പ നിയമത്തിൻ്റെ നടപ്പിൽ വരുത്താനും തീരുമാനിച്ചു.
ജില്ലാ ആരോഗ്യവകുപ്പ് അഡിഷണൽ ഡിഎംഒ ഡോ. ദിനേശ് കുമാർ എ പി വിഷയാവതരണവും ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ മുഖ്യപ്രഭാഷണവും നടത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡിഎംഒ ഡോ. ലതിക പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഷാലിമ ടി, എൻ റ്റി സി പി ജില്ലാ കോർഡിനേറ്റർ റോഷ്നി എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.