Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 20:49 IST
Share News :
വണ്ണപ്പുറം: അതി തീവ്രമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമന (65) യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച തീവ്രമഴ നാല് മണിക്കൂറുകളോളം നീണ്ടുനിന്നു. ഓമനയും ഭര്‍ത്താവ് ദിവാകരനും പടിക്കകത്തുള്ള തങ്ങളുടെ പുരയിടത്തില്‍ പണിക്ക് ശേഷം തിരികെവരികയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുന്നത്. രണ്ടുപേരും ഒഴുക്കില്‍പ്പെട്ടെങ്കിലും ദിവാകരന്‍ പരിക്കുകളോടെ രക്ഷപെട്ടു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഓമനയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.