Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 09:36 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളില്‍ നീരൊഴുക്ക് കൂടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശങ്ക വര്‍ധിപ്പിച്ചു കൊണ്ട് ഇടുക്കിയില്‍ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗര്‍ അ?ണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി വര്‍ധിച്ചു.
ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന സാഹചര്യമാണ്.
ഇടുക്കിയിലെ കല്ലാര്‍കുട്ടി -98.09, ലോവര്‍ പെരിയാര്‍ -100, തൃശൂര്‍ പെരിങ്ങല്‍കുത്ത-94.46, മാട്ടുപ്പെട്ടി -97.48, പത്തനംതിട്ട മൂഴിയാര്‍ -68.71 ശതമാനം എന്നിങ്ങനെയാണ് കൂടിയ ജലനിരപ്പ്. നെയ്യാര്‍, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തു?ണ്ടി, മംഗലം തുടങ്ങിയ ഡാമുകളില്‍ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയര്‍ന്നു.
സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പാദനം ക്രമീകരിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണിത്.
മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉല്‍പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും തുടര്‍ന്ന് മൂവാറ്റുപുഴ ആറിലേക്കുമാണ് എത്തുന്നത്. മൂവാറ്റുപുഴയില്‍ കനത്തമഴ തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി പദ്ധതിയിലെ ഉല്‍പാദനത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ 200 മെഗാവാട്ട് കുറവ് വരുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.