Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

02 Apr 2024 18:05 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തികേന്ദ്രീയവിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഇതിന് ശേഷം അപേക്ഷ വിന്‍ഡോ പ്രവര്‍ത്തിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രില്‍ 19ന് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട ലിസ്റ്റ് ഏപ്രില്‍ 29ന് പ്രസിദ്ധീകരിക്കും. മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും.

2024 മാര്‍ച്ച് 31-ന് അഞ്ചുവയസ്സ് തികഞ്ഞവരും ആറുവയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്നെ ലഭിച്ചാല്‍ അവസാനത്തേത് പരിഗണിക്കും.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://kvsangathan.nic.in/ സന്ദര്‍ശിക്കാം."

Follow us on :

More in Related News