Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാപ്രവര്‍്ത്തകരെ ആദരിച്ചു

01 May 2024 22:34 IST

ENLIGHT REPORTER KODAKARA

Share News :




ആളൂര്‍: കല്ലേറ്റുങ്കരയിലെ ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ ജീവന്‍ തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ഇരിങ്ങാലക്കുട ജെ.സി.ഐയും ആളൂര്‍ ജനമൈത്രി പോലിസും ചേര്‍ന്ന് ആദരിച്ചു. കല്ലേറ്റുംകര റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും നാട്ടുകാരുമായ 12 പേരെയാണ് ആദരിച്ചത്. ആദരണ സമ്മേളനം ആളൂര്‍ എസ്.ഐ യു. രമേഷ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട ജെ.സി.ഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡോ.സിജോ പട്ടത്ത്, ഡയസ് കാരത്രക്കാരന്‍, വെള്ളിക്കുളങ്ങര ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍,കെ.കെ.സലിം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ നവീന്‍ ഷാജ് , സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ ടി. ആര്‍.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.. ജനമൈത്രി ബിറ്റ് ഓഫിസര്‍മാരായ ബിജു കുമാര്‍, ജിനേഷ്.കെ.കെ, ജെ.സി. ഐ. ഭാരവാഹികളായ ഡിബിന്‍ അബൂക്കന്‍, ജോമി ജോണ്‍, പോളി തെക്കും പുറം, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഏലിയാസ് തടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുനു. കഴിഞ്ഞ ഏപ്രില്‍ 22നാണ് കല്ലേറ്റുംകരയില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് തീ പിടിച്ചത്


Follow us on :

More in Related News