Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 17:38 IST
Share News :
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം ആയിരക്കണക്കിനു വിശ്വാസികൾക്ക് വേറിട്ട അനുഭവമായി.
വിശ്വാസ പരിശീലന വിഭാഗത്തിന്റെയും അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർലോ അക്യൂട്ടിസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പള്ളി പാരിഷ് ഹാളിൽ തിരുശേഷിപ്പ് പ്രദർശനം നടത്തിയത്.
ഒന്നാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ സത്യവിശ്വാസത്തിൽ ജീവിച്ച്, മരിച്ച 1500 വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകളാണ് പ്രദർശിപ്പിച്ചത്. ഇടവക വികാരി റവ. ഡോ. ബെന്നി മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ് വികാരി റവ.ഫാ. ഫ്രെഡ്ഢി കോട്ടൂർ, റവ.ഫാ. ജെയിംസ് അമ്പലത്തിൽ, ഫാ. എഫ്രേം കുന്നപ്പള്ളി, സംഘാടകസമിതി കൺവീനർ സെബാസ്റ്റ്യൻ കളമ്പുകാട്ട്, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ, ഡോ. ടോമി ജോസഫ് വലിയവീട്ടിൽ, ടോമി മരങ്ങോലി, തങ്കച്ചൻ കളമ്പുകാട്ട്, സിജോ വേനക്കുഴി എന്നിവർ നേതൃത്വം നൽകി. തിരുശേഷിപ്പുകളിൽ അധികവും റോമിൽ നിന്ന് നേരിട്ട് ശേഖരിച്ചവയായിരുന്നു. അഞ്ഞൂറോളം ഒന്നാം ക്ലാസ് തിരുശേഷിപ്പുകളും (വിശുദ്ധരായി സഭ അംഗീകരിച്ചിട്ടുള്ള വ്യക്തികളുടെ ശരീര ഭാഗങ്ങൾ), ആയിരത്തോളം രണ്ടാം ക്ലാസ് തിരുശേഷിപ്പുകളും (വിശുദ്ധർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയുടെ അംശങ്ങൾ) എന്നിവയാണ് പ്രദർശിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.