Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 18:42 IST
Share News :
കുറുവാ സംഘമെന്നു സംശയം;
പ്രത്യേക പോലീസ് സംഘം രൂപികരിച്ചു
പറവൂർ: കഴിഞ്ഞ ദിവസം ചേന്ദമംഗലം പ്രദേശങ്ങളിൽ മോഷണത്തിനെത്തിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രത്യക സംഘത്തെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിയോഗിച്ചു.
വീടുകളിൽ എത്തിയ മോഷണസംഘം കുറുവാ സംഘമെന്നു സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി തന്നെ മോഷണശ്രമം നടന്ന സ്‌ഥലങ്ങളിൽ എസ്‌പി നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. മേഖലയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്. ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പോലുള്ള പൊതുസ്‌ഥലങ്ങളിലും നിരീക്ഷണമുണ്ടാകും. കവർച്ച സംഘം എവിടെയെങ്കിലും ഒളിവിൽ താമസിക്കുന്നുണ്ടോ എന്നറിയാനായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്താനും നീക്കമുണ്ട്. ജാഗ്രത പാലിക്കണമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. പറവൂരിൻ്റെ സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. ചേർത്തലയിലും പരിസര പ്രദേശങ്ങളിലും മോഷണത്തിനെത്തിയ കുറുവാ സംഘത്തിൻ്റെ വസ്ത്രധാരണ രീതിയോട് സമാനമായ രീതിയാണ് പറവൂരിലെത്തിയ മോഷ്ടാക്കളുടേതും. ഇതാണ് കുറുവാ സംഘമാണ് എന്ന സംശയത്തിന് ഇടയാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.