Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 18:03 IST
Share News :
വൈക്കം: കർമ്മോജ്ജ്വലമായ പ്രവർത്തന വൈഭവം കൊണ്ട് കലാതിവർത്തിയായ യുഗപുരുഷനായി മാറിയ മഹത് വ്യക്തിത്വമാണ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. അൻപത്തിയഞ്ചാമത് മന്നം സമാധി ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ സമാധി ദിനാചരണത്തിൽ മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈക്കം വലിയ കവലയിലെ മന്നം പ്രതിമാ സമുച്ചയത്തിൽ രാവിലെ 6 ന് യൂണിയൻ ചെയർമാൻ ഭദ്രദീപം കൊളുത്തി ദിനാചരണം സമാരംഭിച്ചു. സമാധി സമയമായ 11. 45 ന് പ്രതിജ്ഞ പുതുക്കി പരിപാടി സമാപിച്ചു. യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ,, സെക്രട്ടറി അഖിൽ ആർ. നായർ, അഡീഷണൽ ഇൻസ്പെക്ടർ എസ്. മുരുകേശ് തുടങ്ങിയവർ നേതൃത്വം നൽകി. താലൂക്കിലെ 97 കരയോഗങ്ങളിലും സമാധി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, ഉപവാസം, കീർത്തനാലാപനം, നാരായണീയ പാരായണം, ഭജന, അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു.
Follow us on :
Tags:
More in Related News
Please select your location.