Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി സബ് ട്രഷറിക്ക് മുന്നിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

01 Jul 2024 15:23 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കേണ്ട തീയതിയായ 2024 ജൂലൈ 1 ആയിട്ടും നാളിതുവരെ കമ്മീഷനെ വയ്ക്കുകയോ അതിനെക്കുറിച്ച് സർക്കാർ ഗൗനിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ സംഘടന ആവിഷ്കരിച്ച സമരപരമ്പയുടെ ആദ്യ പരിപാടിയായി കേരളത്തിലെ മുഴുവൻ പെൻഷൻ ട്രഷറികൾക്ക് മുന്നിലും നടത്തിയ ധർണ്ണയുടെ ഭാഗമായി കടുത്തുരുത്തി സബ് ട്രഷറിക്ക് മുന്നിൽ രാവിലെ 10.30ന് നടത്തിയ ധർണ്ണയും വിശദീകരണയോഗവും കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷേമാശ്വാസ 6 ഗഡു അനുവദിക്കുക,

 ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ്ണയിൽ കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ഡി പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം എം കെ ശ്രീരാമചന്ദ്രൻ, സിറിയക് ഐസക്ക്, ജില്ലാ ഭാരവാഹികളായ സോമൻ കണ്ണംപുഞ്ചയിൽ, കാളികാവ് ശശികുമാർ, സതീഷ് കുമാർ, ലീലാമ്മ, ഫിലോമിന,സുജാത രമണൻ,സാബു, ഗിരിജാവല്ലഭൻ,സൈമൺ. എം ജി,

 എ. സുനിൽകുമാർ, സജിമോൻ,

ബാബുതുമ്പുങ്കൽ എന്നിവർ സംസാരിച്ചു.........


Follow us on :

More in Related News