Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെണ്‍കുട്ടിയുടെ മരണം: ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

03 Apr 2024 19:27 IST

Jithu Vijay

Share News :

മലപ്പുറം : ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ സന്ദർശിച്ചു. കഴിഞ്ഞ 19 ന്  ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ സന്ദർശിച്ചത്. ഈ സംഭവ വും കാളികാവ് കുതിരംപൊയിലിൽ  രണ്ടര വയസ്സുള്ള കുട്ടി പിതാവിന്റെ മർദ്ദനമേറ്റ് മരിച്ച സംഭവവും സംബന്ധിച്ച് കൊണ്ടോട്ടി ഗവൺമെൻറ് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനു ശേഷമാണ് ബാലാവകാശ കമ്മീഷൻ ചെയർമാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഭാരവാഹികളും പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. സിറ്റിങില്‍ പൊലീസിന്റെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ജില്ലാ സംരക്ഷണ യൂണിറ്റിന്റെയും വിശദീകരണം കേട്ടശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് കേസ് സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും കേൾക്കുകയും എല്ലാ സഹായങ്ങളും ഉറപ്പു നൽകുകയും ചെയ്തു. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എ സുരേഷ്, മെമ്പർമാരായ അഡ്വ.രാജേഷ് പുതുക്കാട് അഡ്വ.ജാബിർ എന്നിവർ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാനൊപ്പമുണ്ടായിരുന്നു.

Follow us on :

More in Related News