Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിൽ തലയോലപ്പറമ്പിൽ വ്യാപക കൃഷിനാശം.

09 May 2024 15:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം രാത്രി മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപക കൃഷിനാശം. നിരവധി കർഷകരുടെ കാർഷിക വിളകൾക്ക് കനത്ത നാശനഷ്ടം ഉണ്ടായി.തലയോലപ്പറമ്പ് കളത്തിൽ പറമ്പിൽ പ്രകാശൻ സ്വന്തം പുരയിടത്തിലും പാട്ടത്തിനും എടുത്ത് കൃഷി ചെയ്തിരുന്ന 3 ഏക്കറിലെ 350 ഓളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞ് വീണു. 6 മാസം പ്രായമായ വാഴകളാണ് നശിച്ചത്.ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായി. തലയോലപ്പറമ്പ് പെരുമ്പാട്ടത്തിൽ പി.ജി. ഷാജിമോൻ പാട്ടത്തിനെടുത്ത് നാല് ഏക്കറിലായി കൃഷി ചെയ്യുന്ന 400 ഓളം ഏത്തവാഴകളിൽ 150 ഓളം കുലച്ച വാഴകൾ ഒടിഞ്ഞ് വീണു. കപ്പ, ചേന, ചേമ്പ് എന്നിവയ്ക്കും നാശം ഉണ്ടായി. കുലയ്ക്കാറായ നൂറ്റി അമ്പതോളം ഏത്തവാഴകൾ കനത്ത ചൂടിൽ നേരത്തെ നശിച്ചു പോയിരുന്നു. ഒന്നര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ പഞ്ചായത്തുകളിലെ 100ൽ അധികം കർഷകരുടെ വാഴ, പച്ചക്കറി കൃഷി എന്നിവ നശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കർഷർ പലരും വായ്പ എടുത്താണ് കൃഷി ഇറക്കിയത്. നാശനഷ്ടം ഉണ്ടായകൃഷിയിടങ്ങൾ വില്ലേജ്, കൃഷിഭവൻ അധികൃതർ സന്ദർശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണും വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. മറവൻതുരുത്ത്, ചെമ്പ് പ്രദേശങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ കടപുഴകി വീണ് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.


<iframe width="560" height="315" src="https://www.youtube.com/embed/jYL1H_MP07s?si=o0qG1OtGbkxPE5HQ" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

Follow us on :

More in Related News