Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 17:50 IST
Share News :
പുന്നയൂര്‍ക്കുളം:കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കി വൈലത്തൂര്‍ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വി.കുരിയാക്കോസ് സഹദായുടെയും,വി.സെബസ്റ്റിയാനോസിനേയും,വി.യൗസേപിതാവിനേയും,വി.അന്തോണീസിനേയും,വിഅല്‍ഫോന്‍സാമ്മയേയും,വി.തോമാശ്ലീഹായേയും അനുസ്മരിച്ചുകൊണ്ടുള്ള 142 -ആം സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 7,8,9,10 (ഞായർ,തിങ്കള്‍,ചൊവ്വ,ബുധന്‍)എന്നീ തിയ്യതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കാഴ്ച്ച സമര്‍പ്പണം,ലദീഞ്ഞ്,നൊവേന,വി.കുര്‍ബാന,പസുദേന്തി വാഴ്ച്ച,നേര്‍ച്ച വിതരണവും,കപ്പേളകളില്‍ കൊടിയേറ്റവും നടത്തും.ഞായറാഴ്ച്ച വൈകീട്ട് 7മണിക്ക് ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഗുരുവായൂര്‍ എസിപി സി.സുന്ദരന്‍ നിര്‍വ്വഹിക്കും.തുടര്‍ന്ന് ഫറവോ രാജാവ് എ്ന്ന ബൈബിള്‍ ഡ്രാമാസ്‌കോപ്പ് നാടകം അരങ്ങേറും.തിങ്കളാഴ്ച്ച രൂപം വെച്ചെഴുന്നെള്ളിച്ച് വെക്കല്‍,കുടുംബ കൂട്ടായ്മകളിലേക്ക് അമ്പ് വള എഴുന്നെളളിപ്പ് എന്നിവ നടത്തും.മിഖായേല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇടവക നിര്‍മ്മിച്ച് നല്‍കുന്ന രണ്ട്
സ്നേഹഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും.തുടർന്ന് എഴുന്നെള്ളിപ്പ് സമാപനവും,മെഗാ ബാന്‍ഡ് വാദ്യവും ഉണ്ടാകും.തിരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച്ച കാലത്ത് വിശുദ്ധ കുര്‍ബാനയും,ലദീഞ്ഞും ഉണ്ടാകും.തൃശൂര്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് വികാരി ഫാ.ഫെബിന്‍ ചിറയത്ത് അസിസന്റ്റ് മുഖ്യകാര്‍മ്മികത്വം വഹിക്കും.ഫാ.ഫെബിന്‍ കുത്തുര്‍ സഹകാര്‍മ്മികത്വം വഹിക്കും.ചെമ്മണൂര്‍ സെന്റ്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് ഫാ.റോയ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.തുടർന്ന് ഇടവകകളിലെ ഓരോ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണ കിറ്റുകള്‍ വിവിധ മന്ദിരങ്ങളിലെത്തിക്കും.ഇടവകയിലെ ഓരോ കുടുംബങ്ങളില്‍ നിന്നും പട്ടുകുടയുമായി വൈകീട്ട 5 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം നടത്തും.ഫാ.അനില്‍ തലക്കോട്ടൂര്‍ സിഎംഐ പാലക്കാട് തിരുന്നാള്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.തുടര്‍ന്ന് വര്‍ണ്ണമഴയും,ഗാനമേളയും ഉണ്ടായിരിക്കും.ബുധനാഴ്ച കാലത്ത് ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും,ഒപ്പീസും നടത്തും.ഇടവക വികാരി ഫാര്‍ വര്‍ഗ്ഗീസ് പാലത്തിങ്കല്‍ കാര്‍മ്മികത്വം വഹിക്കും.അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഫാ.ബിജു ഇടയാളികുടിയില്‍,പാലയൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഫാ.ജോജു ചക്കുമൂട്ടില്‍ ടിഒആര്‍,ഫാ.ഷിജോ മാപ്രാണത്തുകാരന്‍,വികാരി ഹോളിക്രോസ് ചര്‍ച്ച് ആര്‍ത്താറ്റ് ഫാ.ജോജു പനയ്ക്കൽ എന്നിവര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കും.തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ വി.ബാബു ജോസ്,കൈക്കാരന്‍മാരായ ജോസ് വടക്കന്‍,ജോര്‍ജ് ചുങ്കത്ത്,ഡെന്നി തലക്കോട്ടൂര്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കും.ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍,ജനറല്‍ കണ്‍വീനര്‍ വി.ബാബു ജോസ്,ട്രസ്‌ററി ഡെന്നി തലക്കോട്ടൂര്‍,ജോയിന്റ് കണ്‍വീനര്‍ ബിജു തോമസ്,ഫിനാന്‍സ് നോയര്‍ ആന്‍ഡ്രൂ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.