Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 18:48 IST
Share News :
കോട്ടക്കൽ : വെറ്ററിനറി ആശുപത്രിയിൽ സ്ഥിരം ഡോക്ടർ നിയമനം ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ നൽകിയ പരാതിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ മറുപടി : "ആശുപത്രിയിലെ പകരം ചുമതല എടരിക്കോട് വെറ്ററനറി സർജൻ ഡോ:ഷുഹൈബ് പി ക്ക്".
പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാകാത്തത് സംബന്ധിച്ച് പൊതുജനങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങളെ തുടർന്ന് പെരുമണ്ണ ക്ലാരിയിലെ വിവരാവകാശ കൂട്ടായ്മ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് ലഭിച്ച ഔദ്യോഗിക മറുപടിയിൽ ചില നിർണായക വിവരങ്ങൾ ഉയർന്നുവരുന്നതായി കൂട്ടായ്മ അറിയിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ നൽകിയ മറുപടിയിൽ, പെരുമണ്ണ ക്ലാരി വെറ്ററിനറി ആശുപത്രിയിൽ ഡോക്ടർ ഒഴിവ് തുടരുന്നതായി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ആശുപത്രിയുടെ പകരം ചുമതല എടരിക്കോട് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർക്കാണ് നൽകിയിരിക്കുന്നത് എന്നും മറുപടി രേഖയിൽ പറയുന്നു. രണ്ടു ആശുപത്രികളുടെ ചുമതല ഒരാൾക്കായി നൽകിയതിനെ തുടർന്ന് പെരുമണ്ണ ക്ലാരിയിൽ സ്ഥിരമായ വെറ്ററിനറി സേവനം ലഭ്യമാകാതെ പൊതുജനങ്ങൾ കഷ്ടപ്പെടുന്നുണ്ടെന്ന സത്യാവസ്ഥയും ഇതിലൂടെ പുറത്തുവരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക വെറ്ററിനറി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ ഡയറക്ടറോട് അപേക്ഷ നൽകിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ നടപടി എപ്പോൾ പൂർത്തിയാകുമെന്നും താത്ക്കാലിക സേവനം എപ്പോൾ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല..
പെരുമണ്ണ ക്ലാരി വെറ്ററിനറി ആശുപത്രിയിൽ സ്ഥിരം ഡോക്ടർ നിയമന നടപടികൾ ഉടൻ പൂർത്തിയാക്കുക. നിയമന നടപടി പൂർത്തിയാകുന്നത് വരെ താൽക്കാലിക ഡോക്ടറുടെ സേവനം ഉറപ്പാക്കുക. ആശുപത്രിയിൽ ചികിത്സാസൗകര്യങ്ങൾ പുനഃസ്ഥാപിച്ച് സേവനം ശക്തമാക്കുവരെ തുടർന്നും ഇടപ്പെടൽ ഉണ്ടാകുമെന്ന് വിവരാവകാശ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.