Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു ഹൈസ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

08 Jul 2024 19:24 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു ഹൈസ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ടീമായിട്ടും ജീവനക്കാർക്ക് വ്യക്തിഗതമായിട്ടുമായിരുന്നു മത്സരം.

 വിദ്യാർഥികളുടെ മത്സരത്തിൽ കോതനല്ലൂർ ഇമ്മാനുവൽ എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ പി. കാർത്തിക്, സരൺ കെന്നഡി എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. ബ്രഹ്‌മമംഗലം എച്ച്.എസ്.എസ്. വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ടി.കെ. ആദിനാരായണൻ, ഒൻപതാം ക്ലാസ് വിദ്യാർഥി നവനി മനോജ് എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. പാലാ സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കെ.എസ്. അഞ്ജലി, എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. ശ്രീലക്ഷ്മി എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി. ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തിയ മത്സരത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ് ഒന്നാം സ്ഥാനം നേടി. കളക്‌ട്രേറ്റിലെ റവന്യൂ വകുപ്പിൽ ക്ലർക്കായ ആർ. ആദർശ് രണ്ടും പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെ ക്ലർക്ക് ജി. ഗോകുൽ മൂന്നാം സ്ഥാനവും നേടി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എസ്. അമിത് ആയിരുന്നു ക്വിസ് മാസ്റ്റർ. വിജയികൾക്കുള്ള ഫലകവും സർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.




Follow us on :

More in Related News