Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി വർക്കർ നിയമനം

20 Sep 2024 22:03 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ അടുത്ത മൂന്നുവർഷത്തേക്ക് ഉണ്ടാകാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46. അപേക്ഷകർ ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷ ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചുവരെ കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. 


Follow us on :

More in Related News