Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 17:19 IST
Share News :
വെള്ളൂർ : കെ.പി. പി എൽ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാറിൻ്റെയും മാനേജ്മെൻ്റിൻ്റെയും അവഗണനക്കെതിരെ കെ.പി.പി.എൽ ഐ എൻ ടി യു സി ഗേറ്റ് മീറ്റിംഗ് നടത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തിക്കുവാൻ തുടങ്ങി മുന്നു വർഷത്തോളമായിട്ടും തൊഴിലാളികൾക്ക് സ്ഥിര നിയമനവു, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും, ആരോഗ്യ പരിപാലനവും നൽകാതെ , സർക്കാർ തീരുമാനം വൈകുന്നതിനെതിരെ പ്രതിക്ഷേധിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്. ഐ.എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കമ്പനി ഏറ്റെടുത്തതിനു ശേഷം ആവശ്യമായ പ്രവർത്തന മൂലധന നിക്ഷേപം നടത്താതെ പ്ലാന്റുകളുടെ പ്രവർത്തനശേഷി മുൻപുള്ളതിനേക്കാൾ വളരെ ശോച്യമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ള ഫണ്ട് സംസ്ഥാന സർക്കാർ നൽകാതെ കമ്പനിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാർ നിലപാട് തിരുത്തപ്പെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടിയുമായി യൂണിയൻ മുൻപോട്ട് വരുമെന്ന്
ആർ.ചന്ദ്രശേഖരൻ ആഭിപ്രായപ്പെട്ടു.
യൂണിയൻ ജനറൽ സെക്രട്ടറി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന നേതാക്കളായ എം .വി .മനോജ്, എം എൻ ദിവാകരൻ നായർ, കെ.പി പി.എൻ യൂണിയൻ നേതാക്കളായ എസ്. എസ്. മുരളി,
പി.എസ് ബാബു , സുജിത് സുരേന്ദ്രൻ , ഐ.എൻ ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.ജി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.