Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 20:22 IST
Share News :
കുന്നമംഗലം: വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനേയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും സഹായികളും പോലീസ് പിടിയിൽ. പെരുമണ്ണ മുണ്ടുപാലം വളയം പറമ്പ് ഷനൂബ് (42) പന്തീരങ്കാവ് വള്ളിക്കുന്ന് വെൺമയത്ത് രാഹുൽ (35) പന്തീരങ്കാവ് പന്നിയൂർകുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരെയാണ് ഡപ്യൂട്ടി പോലീസ് കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസിൻ്റെ കീഴിലള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സജു എബ്രഹാമിൻ്റെ നേതൃത്വത്തിൽ പന്തീരങ്കാവ് ഇൻസ്പെക്ടർ വിനോദ്കുമാറും സംഘവും പിടികൂടിയത്.
30.5.24 നു പുലർച്ചെ 2 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മീഞ്ചന്ത സ്വദേശികളായ മുഹമ്മദ് ഷാഫിർ, അബൂബക്കർ എന്നിവരെ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ആയുധം ഉപയോഗിച്ച് വെട്ടി കൊല്ലാൻ ഷാഫിറിന് തലയക്കും കഴുത്തിനും വെട്ടേറ്റു.മകനെ വെട്ടിയപ്പോൾ തടയാൻ ശ്രമിച്ച അബുബക്കറിന് കൈക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിൽ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതിക്ക് യുവാവിനോടുള്ള വൈരാഗ്യം മനസിലാക്കുകയും. ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പ്രതിയിലേക്കെത്താൻ സാധിച്ചില്ല. തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ കൃത്യത്തിന് സഹായിച്ചവരെ കുറിച്ച് മനസ്സിലാക്കുകയും റിഷാദിനെ പന്തീരങ്കാവിൽ വെച്ച് പിടികൂടുകയുമായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തുകയും ചെയ്തു. ലഹരിക്ക് അടിമയായ പ്രതികൾ പോകാൻ സാധ്യതയുള്ള ബാറുകളും പോലീസ് നിരീക്ഷിച്ചു വരുന്നതിനിടയിൽ മാങ്കാവിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പ്രതികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് അവിടെച്ചെന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.പ്രതികളിൽ ഷനൂപിന് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ സീനിയർ സിപിഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി,സിപിഒ രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിപി ഒ മാരായ രഞ്ജിത്ത് എം, പ്രമോദ് പി ,സി പി ഒ ബീജീഷ്എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വ്യക്തമായ രേഖകൾ സൂക്ഷിക്കാതെ ആളുകളെ താമസിപ്പിക്കുന്ന ജില്ലയിലെ ലോഡ്ജുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലോഡ്ജുകളിൽ പോലീസിൻ്റെ രഹസ്യ നിരീക്ഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.