Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 10:49 IST
Share News :
മസ്ജിദിൻ്റെ ഭണ്ഡാരം കുത്തി മോഷണം
പറവൂർ: ചിറ്റാറ്റുകര നീണ്ടൂർ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.
ദേശീയപാതയരികിൽ രണ്ടു ദിവസം മുമ്പാണ് മസ്ജിദിന്റെ മുൻവശം സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയത്. രാത്രിയും വാഹന തിരക്കുള്ള സ്ഥലമാണ്. മസ്ജിദിന്റെ തെക്കേ മൂലയിലെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഏകദേശം 5000 രൂപയോളം മോഷണം പോയിട്ടുണ്ടെന്നാണ് കരുതുന്നത്.
സിസിടിവി ക്യാമറയിൽ വ്യക്തമായ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പോലീസിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.