Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 18:57 IST
Share News :
വൈക്കം: പെരുവ - ശാന്തിപുരം റൂട്ടിൽ കലാം റോഡിൻ്റെ വഴിയരികിൽ മാസങ്ങളായി കൂടുകൂട്ടിയ അപകടകാരികളായ
കാട്ടുതേൻ കൂട്ടത്തെ മാറ്റുവാൻ പ്രദേശവാസികൾ പഞ്ചായത്ത് ആധികാരികളെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.വൈകിയാൽ അപകട സാധ്യത മുന്നിൽ കണ്ട് തേനീച്ച കൂട്ടത്തെ പിടിക്കുവാൻ ഒടുവിൽ നാട്ടുകാർ തന്നെ ആളെ ഇറക്കി. കുട്ടികളുൾപ്പെടെ നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന റോഡിൽ തേനിച്ച കൂട് ഏറെ അപകട ഭീതി ഉയർത്തിയിരുന്നു.തുടർന്ന് പ്രദേശവാസികൾ ഫയർഫോഴ്സിനെയും മുളക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരെയും ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ നാട്ടുകാർ മുൻകൈയെടുത്ത് വലിയ അപകടകാരികളിയ പെരുന്തേനിച്ചകളേയും,കുളവികളെയും പിടിക്കുന്ന വിദഗ്ദ്ധനും പൂഞ്ഞാർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ജോഷി മൂഴിയാങ്കലിനെ വിളിച്ചു വരുത്തുകയായിരുന്നു.ഇയാളും
സഹായിയും പൂഞ്ഞാർ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ മനോജ് കുമാരനും ഇന്ന് പെരുവയിലെത്തി തേനിച്ച കൂട്ടത്തെ നശിപ്പിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.