Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 21:28 IST
Share News :
കടുത്തുരുത്തി: ഡോ: വന്ദനാ ദാസിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ: വന്ദന ദാസിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അക്രമിയുടെ കുത്തേറ്റു മണിക്കൂറുകൾക്കു ശേഷമാണ് വന്ദനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വന്ദനയുടെ മാതാപിതാക്കൾ ആരോപിച്ചത് തികച്ചും യാഥാർഥ്യമാണ്. മാതാപിതാക്കൾ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയത്, കേരളാ സർക്കാരിൻ്റെ ഇടപെടൽ മൂലമാണെന്ന് പൊതുസമൂഹം സംശയിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് കേരള സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.ഈ സാഹചര്യത്തിൽ എത്രയും വേഗം സിബിഐ അന്വേഷണം നടത്തണമെന്ന് മാഞ്ഞൂർ മണ്ഡലം നേതൃയോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ഭവനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബിനോ സക്കറിയാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ജോസഫ്, സുനു ജോർജ്ജ്, ലൂക്കോസ് മാക്കീൽ, വർഗീസ് കാറുകുളം, ടോമി കാറുകുളം, ചാക്കോ മത്തായി, ജെയ്നി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.