Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 22:35 IST
Share News :
തിരൂരങ്ങാടി : യുഡിഎഫ് അംഗങ്ങൾ തമ്മിലുള്ള പോര് സ്വയം രക്ഷക്കായി തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗത്തിലേക്ക് എൽ ഡി എഫ് അംഗങ്ങളെത്തിയത് ഹെൽമെറ്റ് ധരിച്ച്. ശനിയാഴ്ച ഉച്ചക്ക് ശേഷം നടന്ന തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗത്തിലേക്കാണ് എൽ ഡി എഫ് അംഗങ്ങളായ സി എം അലി, നദീറ കുന്നത്തേരി , ഉഷ തയ്യിൽ എന്നിവരാണ് പ്രതിഷേധ സൂചകമായി ഹെൽമെറ്റ് ധരിച്ചെത്തിയത്.
കഴിഞ്ഞ നഗരസഭ യോഗത്തിൽ ഭരണകക്ഷികളായ മുസ്‌ലിം ലീഗിന്റെ
സ്ഥിരം സമിതി അധ്യക്ഷനും, കോൺഗ്രസ് അംഗവും തമ്മിൽ വാഗ്വാദവും പോർവിളിയും നടന്നിരുന്നു.
അടിയുടെ വക്കോളമെത്തിയപ്പോൾ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.
ശനിയാഴ്ചയിലെ യോഗത്തിലും സംഘർഷത്തിൻ്റെ തുടർച്ചയുണ്ടാകാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് സ്വയം രക്ഷക്കായി ഹെൽമെറ്റ് ധരിച്ച് എത്താൻ എൽഡിഎഫ് അംഗങ്ങൾ നിർബന്ധിതരായത്.
കഴിഞ്ഞ യോഗത്തിൽ ഭരണപക്ഷ അംഗങ്ങളായ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി പി ഇസ്മാഈലും കോൺഗ്രസ് അംഗം തടത്തിൽ അലി മോനും തമ്മിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. നഗരസഭയിലെ മാലിന്യം ഒഴിവാക്കുന്നതുമായി ബന്ധപ്പട്ടു നടന്ന ചർച്ചയായിരുന്നു സംഘർഷത്തിലെത്തിച്ചത്. പ്രശ്നം കൈകാര്യം ചെയ്യാൻ സാധിക്കാത്ത സ്ഥിരം സമിതി അധ്യക്ഷൻ സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് അംഗം ആവശ്യപ്പെട്ടത് ആരോഗ്യ സമിതി അധ്യക്ഷനെ ചൊടിപ്പിച്ചു. ഇതോടെയാണ് കൊമ്പുകോർക്കൽ നടന്നതും പരിധി വിട്ടതും.
തിരൂരങ്ങാടി നഗരസഭയിലെ സംഭരണ
കേന്ദ്രമായ വെഞ്ചാലി എംസിഎഫിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിച്ചിച്ച് ഒരു കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ അൽപം മാത്രം മാറ്റി ബാക്കി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി വെച്ചിരിക്കയാണ്. വീടുകളിൽ നിന്ന് ഹരിതകർമ സേന പ്രവർത്തകർ രണ്ട് മാസത്തിലേറെയായി മാലിന്യം ശേഖരിക്കുന്നില്ല. മാലിന്യ വിഷയത്തിൽ നഗരസഭ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് എൽഡിഎഫ് കൗൺസിലർ സി എം അലി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.