Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃഗാശുപത്രിയില്‍ മാസങ്ങളായി ഡോക്ടറില്ല, പ്രതിഷേധ ധര്‍ണ നടത്തി

23 Feb 2026 19:55 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


കോടശേരി പഞ്ചായത്തിലെ ചായ്പന്‍കുഴിയിലുളള സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ കഴിഞ്ഞ അഞ്ചുമാസമായി ഡോക്ടര്‍ സ്ഥിരമായി ഇല്ലാത്ത സാഹചരൃത്തില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നാവശൃപ്പെട്ട് കാരുണ്യ സോഷൃല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖൃത്തില്‍ മൃഗാശുപത്രിക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഗ്രൂപ്പ് രക്ഷാധികാരി ഡോ.ജോയ് കട്ടക്കയം ഉദ്ഘാടനം ചെയ്തു. പുളിങ്കര പളളി വികാരി ഫാ.ജിജി കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് കെ.എം.ജോസ് അധ്യക്ഷത വഹിച്ചു.വര്‍ഗ്ഗീസ് പൊറായി,ഓമനജോസ്, ടി.ടി.ബേബി, ബെന്നി നബേലില്‍,റാണി ജോഷി എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News