Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 08:36 IST
Share News :
കൊല്ലം: ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടുത്തുവരുന്ന മഴക്കാലത്തിന് മുന്നോടിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പകര്‍ച്ചരോഗങ്ങളെ തടയുന്നതിനുള്ള മുന്നൊരുക്കവുമായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശവും നല്‍കി.
വരള്‍ച്ചാപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് മുന്‍ഗണന. തനത്ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കി കുടിവെള്ളലഭ്യത ഉറപ്പാക്കുകയാണ്. പൊതുസ്ഥലങ്ങളിലും സംവിധാനം ഏര്‍പ്പെടുത്താന്‍ സന്നദ്ധരുടെ സഹായം തേടുന്നുമുണ്ട്. ആദിവാസി മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും നടപടിയെടുത്തു. പുറംജോലിയില്‍ എര്‍പ്പെടുന്നവര്‍ക്ക് തൊഴില്‍സമയക്രമീകരണം നിര്‍ദേശിച്ചത് കര്‍ശനമായി നടപ്പിലാക്കുന്നുമുണ്ട്.
പഠനകേന്ദ്രങ്ങളില്‍ താപനിലയ്ക്ക് അനസൃതമായി ക്ലാസുകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പടെ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കും. കടുത്ത വേനല്‍ തുടരവെ തീപ്പിടുത്തം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുമെടുക്കുന്നുണ്ട്. വനമേഖലയിലും അഗ്നിസുരക്ഷാ ക്രമീകരണം ഉറപ്പാക്കി. മൃഗസംരക്ഷണ മേഖലയിലും ആവശ്യമായ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.
മഴക്കാലപൂര്‍വ ശുചീകരണത്തിനുള്ള നടപടികളും സ്വീകരിച്ചു. നീര്‍ച്ചാലുകളുടെ സംരക്ഷണവും നീരൊഴുക്ക് സുമഗമമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നവെന്ന് ഉറപ്പാക്കും.
പകര്‍ച്ചരോഗസാധ്യതാ പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്. നിര്‍ണായകമായ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയാണ് പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൊതുക്ജന്യ രോഗങ്ങള്‍ തടയുന്നതിനായി ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിനെതിരെ പ്രത്യേക മുന്‍കരുതലുമുണ്ട്.
അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളെല്ലാം തയ്യാറാക്കി. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി ജനങ്ങള്‍ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കണം.
Follow us on :
More in Related News
Please select your location.