Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; സുലൈമാൻ പുതുവാൻ കുന്നിന് ഗുരുതര പരിക്ക്.

01 May 2024 08:08 IST

Prasanth parappuram

Share News :

അങ്കമാലി: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം. കാറിൽ വന്ന ഒരു സംഘം അക്രമികൾ  ആക്രമണം നടത്തുകയായിരുന്നു. ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പർ സുലൈമാൻ അടക്കം 4 പേർക്ക് പരിക്കേറ്റു. ഇലെ രാത്രി 9.50 ഓടെയായിരുന്നു സംഭവം . .സുലൈമാനും സുഹൃത്തുക്കളും കൊണ്ടോട്ടി ജംഷനിൽ ഇരിക്കുമ്പോൾ കാറിൽ എത്തിയ സംഘം അക്രമിക്കുകയായിരുന്നു.കുറച്ച് നാളുകൾക്ക് മുൻപ് കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സുലൈമാനും പ്രദേശ വാസിയുമായി തർക്കം ഉണ്ടായിരുന്നു.ഇതിൻ്റെ തുടർച്ചയാണ് അക്രമണമെന്ന് കരുതുന്നു.കാറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ ആറംഗ സംഘം വാൾ കൊണ്ട് വെട്ടുകയും ചുറ്റിക കൊണ്ടും കമ്പി വടികൊണ്ടും തലക്ക് അടിക്കുകയുമായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആലുവ എം എൽ എ അൻവർ സാദത്ത് പറഞ്ഞു.

Follow us on :

More in Related News