Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും മഴ എത്തുന്നു; കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപെടുവിച്ചു

11 Jul 2024 09:28 IST

Enlight News Desk

Share News :

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ചിലയിടങ്ങളിലെല്ലാം മഴ പെയ്തിരുന്നു. കൊച്ചിയിൽ ഇന്ന് രാവിലേയും മഴ ലഭിച്ചു.

എന്നാൽ നാളെ മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 

വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട് . ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി, മിന്നൽ കൂടിയ മിതമായ , ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും. ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 12 -14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Follow us on :

More in Related News