Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്തെ മൂന്ന് നെയ്യ് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചു

24 Sep 2024 15:15 IST

Shafeek cn

Share News :

തിരുവനന്തപുരം: മായം കലർത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് നെയ്യ് ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചു. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചിരിക്കുന്നത്. വിൽപ്പനയക്ക് വെച്ച സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.


തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസാണ് ഊ മൂന്ന് ബ്രാൻഡുകളും നിർമിച്ച് വിപണിയിൽ എത്തിച്ചത്. നെയ്യ് എന്ന ലേബലിലാണ് വിൽപ്പനയെങ്കിലും ഇതിലെ ചേരുവകളിൽ സസ്യ എണ്ണ, വനസ്പതിയും ഉൾപ്പെട്ടിട്ടുണ്ട്. അധിക ലാഭം ലക്ഷ്യമിട്ടാണ് മായം കലർത്തിയതെന്നാണ് വിവരം.


ഗുണനിലവാരമുള്ള ഒരു ലിറ്റർ നെയ്യുടെ വില ഏകദേശം 600 രൂപയാണ്. സസ്യയെണ്ണയ്‌ക്ക് ശരാശരി ലിറ്ററിന് 150 രൂപയാണ്. വനസ്പതിക്ക് 200 രൂപയിൽ താഴെയുമാണ് വില നിലവാരം. ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വിൽക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേർത്ത മിശ്രിതം നെയ്യുടെ നിർവചനത്തിൽ വരില്ല. വരും ദിവസങ്ങളിൽ മായം കണ്ടെത്താൻ മറ്റ് ബ്രാൻഡുകളും ഭക്ഷ്യസുരക്ഷ വിഭാ​ഗം പരിശോധിക്കും.



Follow us on :

More in Related News