Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 19:49 IST
Share News :
വൈക്കം: റേഷൻ വ്യാപാരികൾക്ക്
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ നൽകാത്തതിലും ഓണത്തിന് അനുവദിച്ച ഫെസ്റ്റിവൽ അലവൻ ലഭിക്കാത്തതിലും കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യ കിറ്റു വിതരണത്തിൻ്റെ കമ്മീഷൻ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇതുവരെയും
വിതരണം ചെയ്യാത്തതിലും പ്രതിക്ഷേധിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നവംബർ 19 ന് കടകളടച്ച് താലൂക്കു സപ്ലൈ ആഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തും. റേഷൻ വ്യാപാരികളോടുള്ള അധികൃതരുടെ അവഗണനക്കെതിരെ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമര പരിപാടി സംഘടിപ്പിക്കുന്നത്. സമര പരിപാടിയുടെ ഭാഗമായി വൈക്കം താലൂക്ക് സപ്ലൈ ആഫീസിന് മുൻപിൽ 19 ന് രാവിലെ 10.30 ന് നടത്തുന്ന ധർണ്ണ സമരത്തിൽ കോ-ഓർഡിനേഷൻ കമ്മറ്റി താലൂക്ക് വൈസ് പ്രസിഡൻ്റ് ജിൻഷോ ലൂക്കോസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാനുമായ വി.ജോസഫ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യും. താലൂക്ക് കോ- ഓർഡിനേഷൻ കമ്മറ്റി കൺവീനർ വിജയൻ ഇടയത്ത് വിവിധ സംഘടനാ നേതാക്കളായ ഐ. ജോർജുകുട്ടി, കെ.പി.ജിനേഷ് കുമാർ,സാബു, ജിനൻ തുടങ്ങിയവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.