Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 17:46 IST
Share News :
കോട്ടക്കൽ : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. 15 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക:ഇന്ത്യന്‍ അക്യുപങ്ചര്‍ ആന്‍ഡ് ഹോളിസ്റ്റിക് അക്കാദമി, കോട്ടക്കല്‍, മലപ്പുറം ഫോണ്‍: 9207488881, 9947900197
Follow us on :
More in Related News
Please select your location.