Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ വ്യാപാരികളോടുള്ള അവഗന - വ്യാപാരികൾ ജൂലായ് 8, 9 തീയതികളിൽ 48 മണികൂർ രാപ്പകൽ സമരം നടത്തും.

28 Jun 2024 14:15 IST

santhosh sharma.v

Share News :

വൈക്കം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ റേഷൻ വ്യാപാരികളോടുള്ള അവഗന അവസാനിപ്പിക്കുക. റേഷൻ വ്യാപാരികളുടെ 2018-ൽ നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക,KTPDS അപാകതകൾ റേഷൻ വ്യാപാര സംഘടനാ നേതാക്കളുമായി ചർച്ചചെയ്ത് പരിഷ്ക്കരിച്ചു നടപ്പിലാക്കുക. ക്ഷേമമില്ലാത്ത ക്ഷേമനിധിയിൽ വ്യാപാരികളുടെ ക്ഷേമം ഉറപ്പുവരുത്തുക. കോടതി വിധി മാനിച്ച് കിറ്റു കമ്മീഷൻ നൽകുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് റേഷൻ വ്യാപാരികൾ ജൂലായ് 8 . 9. തീയതികളിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനുമുൻപിൽ 48 മണികൂർ രാപ്പകൽ സമരം നടത്തുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കം താലൂക്ക് റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതി വൈക്കം വ്യാപാരഭവൻ ഹാളിൽ ജൂൺ 30 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ചെയർമാൻ വി. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഒരു വിശേഷാൽ പൊതുയോഗം നടത്തുന്നു. കൺവീനർ കെ.പി.ജിനീഷ് കുമാർ, കെ.ഡി. വിജയൻ, ഐ. ജോർജുകുട്ടി , ജിൻഷോ ലൂക്കോസ്, അജീഷ് പിനായർ, സാബു, എന്നിവർ പ്രസംഗിക്കും. യോഗത്തിൽ എല്ലാ അംഗങ്ങളും എത്തിച്ചേരണമെന്ന്

സംയുക്ത സമരസമിതി ഭാരാവാഹികൾ

അറിയിച്ചു.

Follow us on :

More in Related News