Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജീവൻ വായനശാല ഗാന്ധിസ്മൃതി ക്വിസ് മത്സരം സംഘടിപ്പിച്ചു.

02 Oct 2024 18:12 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നവജീവൻ വായനശാല യു.പി, ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ഗാന്ധിസ്മൃതി ക്വിസ് മത്സരം സംഘടിപ്പിച്ചു. മലപ്പുറം ജില്ല ഓംബുഡ്‌സ്മാൻ അബ്ദുൽ റഷീദ് ചെങ്ങാട്ട് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആനന്ദ് കളരിക്കൽ മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും പി.ടി.ഷിഫ്സില നന്ദിയും പറഞ്ഞു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ ശിവന്യ, നവൽ ബിനീഷ്,ടി.അമൽ എന്നിവരും യു.പി വിഭാഗത്തിൽ പൂജ, ഭദ്ര, ധ്യാൻ എന്നിവരും

യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ വിജയികളായി.

Follow us on :

More in Related News