Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 23:05 IST
Share News :
മുക്കം: പാനൂരിൽ നടന്ന സ്ഫോടന സംഭവം അക്ഷരാർത്ഥത്തിൽ പോലീസ്സിൻ്റെ അറിവോടെയാണന്ന് വയനാട് എം.എൽ എ ടി. സിദ്ദീഖ് ആരോപിച്ചു. മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം കുറ്റപ്പെടുത്തിയത്. കഴിഞ്ഞ തവണ ചെറ്റ കണ്ടിയിൽ രണ്ട് സി.പി.എം പ്രവർത്തകർ ബോമ്പ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടത് ഈ സംഭവം നടന്ന സ്ഥലത്ത് നിന്ന് ചുരുങ്ങിയ മീറ്റർ അകലെയാണ്. 'ബോമ്പ് നിർമ്മാണം പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമാക്കി കൊണ്ടുള്ള ബോമ്പ് നിർമ്മാണശാലകളും, ഫാക്ടറികളുടെ പ്രവർത്തനം നടത്തുന്ന ഇടമാണിത്. ഒരു പരിശോധന പോലും നടത്താൻ പോലീസ്സ് തയ്യാറായില്ല. ആഭ്യന്തര മന്ത്രിയായ കേരള മുഖ്യമന്ത്രിയോട് ഉത്തരവാദിത്വത്തോടെ ഒരു ചോദ്യം ചോദിക്കുന്നു. വടക്കെ മലബാറിൽ തെരഞ്ഞടുപ്പിന് മുമ്പ് യൂ.ഡി.എഫ് ഭരിച്ചിരുന്ന കാലത്ത് സമഗ്രമായ റെയ്ഡുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരൊറ്റ റെയ്ഡ് പോലും നടത്തിയിട്ടില്ല. സ്ഫോടക ശേഖരണവും , ക്രമീകരണവും, നിർമ്മാണവും ആഭ്യന്തര വകുപ്പിൻ്റെ പിൻതുണയോടയാണെന്ന് എം എൽ എ കുറ്റപ്പെടുത്തി. സ്ഫോടനം നടന്ന സമയത്ത് സി പി എം നേതാക്കൾ ഉൾപ്പടെയുള്ള പ്രവർത്തകർ അവിടെ ഓടിയെത്തി തെളിവുകൾ നശിപ്പിക്കാൻ സൗകര്യം ചെയ്ത് കൊടുത്തു. എന്നാൽ മറുഭാഗത്ത് കടന്ന് വന്ന യൂ.ഡി എഫ് പ്രവർത്തകരെയും വളണ്ടിയർമാരെയും കയേറ്റം ചെയ്ത് തടയാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിൻ്റെ അർത്ഥം പോലീസ്സിൻ്റെ അറിവോടെയാണ്. സ്ഫോടന പരിശോധന സ്ഥലം ടി.പി. വധ കേസ്സിലെ പ്രതി സനൂപ്, ട്രൗസർ മനോജ് എന്നിവരുടെ വീടിന് സമീപത്താണ്. കേരളത്തേയും കണ്ണൂരിനെയും ദൈവം കാത്തതാണ്. കാക്കേണ്ടത് അഭ്യന്തര വകുപ്പാണ്. അഭ്യന്തര വകുപ്പ് മുഴുവൻ പിൻതുണ കൊടുത്ത പേ പാൾ കാത്തത് ദൈവത്തിൻ്റെ കരങ്ങളാണ്. അവസാനത്തെയും തൊട്ട് മുമ്പിൽ നടന്ന സംഭവങ്ങളാണ്. സിദ്ധാർത്ഥൻ്റെ കൊല വീടുകളിൽ സജീവമായി പ്രചരണമാക്കും. വയനാട് പാർലമെൻ്റിലാണ് നടന്നത്. സംഭവിക്കാൻ പാടില്ലാത്ത കൊലപാതകമാണ്
ചിത്രം : ടി സിദ്ദീഖ് എം.എൽ എ മുക്കത്ത് വാർത്ത സമ്മേളനത്തിൽ
Follow us on :
Tags:
More in Related News
Please select your location.