Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നരേന്ദ്ര മോദിയുടെ സവർണ്ണ ഫാഷിസ്റ്റ്ഭരണത്തിനെതിരെ വിധിയെഴുതണം: കെ. പ്രവീൺ കുമാർ

13 Apr 2024 12:47 IST

Preyesh kumar

Share News :

മേപ്പയ്യൂർ: നരേന്ദ്രമോദിയുടെ ഭരണത്തിൽ ദളിത് പിന്നോക്ക വിഭാഗം ജനതയുടെ ജീവിതം നരക തുല്യമായി മാറിയിരിക്കുകയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ദളിത് പിന്നോക്ക

വിഭാഗങ്ങൾ രാജ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കു

ന്നത്.നാഷണൽ ബ്യൂറോ ഓഫ് ക്രൈം റിക്കാർഡ് പ്രകാരം മോദി ഭരണത്തിൽ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കെതിരായുള്ള അക്രമണങ്ങൾ 50 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.സവർണ്ണ ഫാസിസമാണ് രാജ്യത്ത് മോദി നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും കെ. പ്രവീൺ കുമാർ പറഞ്ഞു .യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സംഗമത്തെ അഭിസംബോധന ചെയ്തു.


ഇ .കെ .ശീതൾരാജ് അധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ കെ .ബാലനാരായണൻ കെ പി സി സി സെക്രട്ടറിമാരായ ഐ .മൂസ, സത്യൻ കടിയങ്ങാട്, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ. വേണു. 

ഇ .അശോകൻ മാസ്റ്റർ, പി. കെ. രാഗേഷ്, മുനീർ എരവത്ത്, സന്തോഷ്‌ തിക്കോടി,കെ .പി. രാമചന്ദ്രൻ മാസ്റ്റർ, മധുകൃഷ്ണൻ മാസ്റ്റർ, എം. എം. ശ്രീധരൻ, വി. ടി .ബാലൻ, യു .കെ. മാധവൻ, വി .ടി .സുരേന്ദ്രൻ, അനീഷ് മാസ്റ്റർ,അഡ്വ. റഫീഖ് ഇരിങ്ങത്ത് എം .പി. ബാലൻ എന്നിവർ സംസാരിച്ചു. വാസു വേങ്ങേരി സ്വാഗതവും പി.പി. ഗോപാലൻ നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News