Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹവീടിന് മന്ത്രി പി രാജീവ് തറക്കല്ലിട്ടു

15 Dec 2024 20:53 IST

Anvar Kaitharam

Share News :

സ്നേഹവീടിന് മന്ത്രി പി രാജീവ് തറക്കല്ലിട്ടു


പറവൂർ: കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പിലാക്കുന്ന സ്നേഹവീട് പദ്ധതിയിൽ ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു.

കരുമാല്ലൂർ കീഴ്ത്തറ പറമ്പ് പുളിക്കൽ വീട്ടിൽ അംബിക ശ്രീധരന് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ മന്ത്രി പി രാജീവ് നിർവഹിച്ചു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് ഷഹ്ന അധ്യക്ഷയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ശ്രീലത ലാലു, റംല ലത്തീഫ്, സംഘാടക സമിതി കൺവീനർ വി എൻ സുനിൽ എന്നിവർ സംസാരിച്ചു.

500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ എട്ട് ലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചു നൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവരുടെ സാമ്പത്തിക സഹായത്തോടെ രാജഗിരി ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിലാണ് വീടിൻ്റെ നിർമാണം.

Follow us on :

More in Related News