Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി വി. അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുനേർച്ച തിരുനാളിന് വൻ ജനാവലി/Wilson mechery

11 Jun 2024 13:26 IST

WILSON MECHERY

Share News :


കൊരട്ടി : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഒരു തിരുനാൾ 


 തിരുനാൾ ആഘോഷ ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവർത്തനത്തിനായി ചിലവഴിച്ചുകൊണ്ടാണ് എല്ലാവർഷവും തീർത്ഥാടന കേന്ദ്രം തിരുനാൾ ആഘോഷിക്കുന്നതെന്നും ജൂബിലി പ്രമാണിച്ച് ഈ വർഷം വിശുദ്ധ അന്തോണീസിന്റെ ഭക്തരുടെ സഹായസഹകരണത്തോടെ ഭവനം ഇല്ലാത്ത നിർധനരായ 50 കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകുന്നു എന്നും അതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി പത്ത് ഭവനങ്ങളുടെ ആശിർവാദം ഇന്നലെ നടത്തി താക്കോൽ കൈമാറിയതായും തീർഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാദർ ബിജു തട്ടാരശ്ശേരി സഹവികാരി ജോസ് നിജിൻ കാട്ടിപ്പറമ്പിൽ കൈകാരന്മാരായ ജോളി പുളിക്കൽ ഡൊണേറ്റസ് പെരേപ്പറമ്പിൽ എന്നിവർ അറിയിച്ചു


 രാവിലെ 6:30 മുതൽ രാത്രി 9 വരെ തുടർച്ചയായി ദിവ്യബലിയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുമെന്നും രാത്രി 9:30 വരെ നേർച്ച അനുഭവിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ വർഷം ഒന്നര ലക്ഷം പേർക്ക് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് എന്നും ഊട്ടുനേർച്ച തിരുനാൾ ജനറൽ കൺവീനർ ശ്രീ ലെനിൻ റോഡ്രിഗ്സ്സ് ജോയിന്റ് കൺവീനർ സേവ്യർ മുല്ലോത്ത്, സെബാസ്റ്റ്യൻ പാറമ്മേൽ മീഡിയ കൺവീനർ സോണി പാണ്ടിപിള്ളി ഫുഡ് കൺവീനർ എഡ്‌വേർഡ് കൊണോത്ത് എന്നിവർ അറിയിച്ചു. പ്രശസ്ത പാചക വിദഗ്ധൻ തൃപ്പൂണിത്തറ ആനന്താണ് ഒന്നരലക്ഷം പേർക്കുള്ള ഊട്ടു നേർച്ച സദ്യ ഒരുക്കുന്നത്. . ഗോൾഡൻ ജൂബിലി പ്രമാണിച്ച് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ദേവാലയത്തിന് മുൻവശത്തായി ഒരുക്കങ്ങളും പൂർത്തിയായതായി, 600 ൽ അധികം വോളണ്ടിയർമാരും 100 കണക്കിന് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വിഭാഗം, ആംബുലൻസ് സേവനവും 0 മുതൽ 2 വയസ്സുവരെയുള്ള കൈക്കുഞ്ഞുമായി വരുന്നവർക്കും അംഗവൈകല്യമുള്ളവർ, പ്രത്യേക ക്ഷണിതാക്കൾ, മാധ്യമ സുഹൃത്തുകൾക്കുമായി പ്രത്യേക പ്രവേശന കവാടം ഒരുക്കിയിട്ടുണ്ട്.വലിയ തിരക്ക് പ്രമാണിച്ച് വിപുലമായ പാർക്കിംഗ് സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് തിരുനാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News