Mon Mar 31, 2025 11:47 PM 1ST

Location  

Sign In

ലഹരിക്കെതിരെ സാംസ്ക്കാരിക പ്രതിരോധം തീർത്ത് പുരോഗമന കലാസാഹിത്യസംഘം.

07 Mar 2025 23:03 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ലഹരിക്കെതിരെ സാംസ്ക്കാരിക പ്രതിരോധം തീർത്ത്

പുരോഗമന കലാസാഹിത്യസംഘം.

തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. ആനന്ദബസാറിനു സമീപം നടന്ന സദസ്സ് വൈക്കം താലൂക്ക് ആശുപത്രി മുൻ മെഡിക്കൽ ഓഫീസർ ഡേ. വി.കെ. ജോസ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ഏരിയാ പ്രസിഡന്റ് പി.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

സി. പി.എം ഏരിയാ സെക്രട്ടറി ഡോ. സി. എം കുസുമൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ,

ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ടി. കെ ഗോപി, ജി.പ്രസാദ്, എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി അമലലേന്ദു ദാസ്, വി.എൻ.

ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്ക്കാരിക പ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News