Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുക്കിലുമ്മാരത്ത് ലഹരി മാഫിയ അക്രമം:മുഖ്യ പ്രതി പിടിയിൽ

03 May 2024 11:50 IST

- VarthaMudra

Share News :

താമരശ്ശേരി:

 കഴിഞ്ഞ മാസം പതിനെട്ടിന് താമരശ്ശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ താമരശ്ശേരി ഇൻസ്പക്ടർ പ്രദീപ്.കെ .ഒ അറസ്റ്റ് ചെയ്തു.

 താമരശ്ശേരി കൂടുക്കിലുമ്മാരം കയ്യേലിക്കൽ വീട്ടിൽ ചുരുട്ടഅയൂബ് എന്ന അയൂബ് (35) ആണ് അറസ്റ്റിലാത്. സംഭവത്തിന്‌ ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിലെത്തി പണം 

സംഘടിപ്പിച്ച് വീണ്ടും മൈസൂരിലേക്ക് കടക്കുന്നതിനിടെയാണ് താമരശ്ശേരി ചുരത്തിൽ വെച്ച് പിടിയിലായത്. കഴിഞ്ഞമാസം പതിനെട്ടിന് ഉച്ചക്ക് ചുരുട്ട അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽ വെച്ച് പ്രതികൾ നാട്ടുകാരുമായി 

വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വർഷം താമരശ്ശേരി, അമ്പലമുക്ക്, കൂരിമുണ്ട എന്ന സ്ഥലത്ത് വെച്ച് ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയ പോലീസ് ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അന്ന് സംഭവം അറിഞ്ഞു വന്ന വാടിക്കൽ ഇർഷാദ് എന്നാളെയും അക്രമികൾ വെട്ടിപരിക്കേല്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിവാഹ വീട്ടിൽ വെച്ച് നാട്ടുകാരുമായി വാക്ക് തർക്കമുണ്ടാക്കിയ പ്രതികൾ വൈകിട്ട് ഏഴുമണിയോടെ ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി ആദ്യം നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാനോങ്ങിയപ്പോൾ നവാസ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ മാജിദിനെ വെട്ടാനായി മാജിദിന്റെ വീട്ടിലെത്തിയ സംഘത്തെ കണ്ട് മാജിദ് റൂമിൽ കയറി വാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപൊളിച്ചു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാരെ കണ്ട് പിൻവാങ്ങിയ പ്രതികൾ നാട്ടുകരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയ ശേഷം 

സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

 കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് പ്രതികളെല്ലാം. എസ് ഐ മാരായ സജേഷ്.സി.ജോസ്, രാജീവ്‌ ബാബു, സീനിയർ സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്.പി.പി, രഘു., സൂരജ്, ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Follow us on :

More in Related News